നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജൂലി ഷ്വാബ്

പാരമ്പര്യാവകാശം സമ്പാദിച്ചതല്ല

'അത്താഴത്തിന് നന്ദി, ഡാഡി,'' ഞാന്‍ ഗ്ലാസ് റെസ്റ്റോറന്റ് മേശപ്പുറത്ത് വെച്ചിട്ടു പറഞ്ഞു. കോളേജില്‍ നിന്ന് ഒരു ഇടവേളയില്‍ ഞാന്‍ വീട്ടില്‍ വന്നതായിരുന്നു. വീട്ടില്‍ നിന്നും പോയി കുറച്ചുനാള്‍ കഴിഞ്ഞതിനാല്‍ എന്റെ മാതാപിതാക്കള്‍ ഇപ്പോഴും എനിക്ക്ുവേണ്ടി പണം മുടക്കുന്നത് വിചിത്രമായി തോന്നി. ''യു ആര്‍ വെല്‍ക്കം, ജൂലി,'' ഡാഡി മറുപടി പറഞ്ഞു, ''എങ്കിലും നീ എല്ലായ്‌പ്പോഴും എല്ലാത്തിനും നന്ദി പറയേണ്ടതില്ല. നീ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോയതാണെന്ന് എനിക്കറിയാം, പക്ഷേ നീ ഇപ്പോഴും എന്റെ മകളും കുടുംബത്തിന്റെ ഭാഗവുമാണ്.'' ഞാന്‍ പുഞ്ചിരിച്ചു, ''നന്ദി, ഡാഡി.''

എന്റെ കുടുംബത്തില്‍, എന്റെ മാതാപിതാക്കളുടെ സ്‌നേഹം നേടുന്നതിനോ അവര്‍ എനിക്കുവേണ്ടി ചെയ്യുന്നതിന് അര്‍ഹത നേടുന്നതിനോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ദൈവിക കുടുംബത്തിന്റെ ഭാഗമാകാനും ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എന്റെ ഡാഡിയുടെ അഭിപ്രായം എന്നെ ഓര്‍മ്മിപ്പിക്കുന്നു.

എഫെസ്യലേഖനത്തില്‍, പൗലൊസ് തന്റെ വായനക്കാരോട് 'നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്‌കളങ്കരും ആകേണ്ടതിന്' (1: 4). അല്ലെങ്കില്‍ ശുദ്ധയും നിഷ്‌കളങ്കയുമായി തനിക്കു തന്നേ
തേജസ്സോടെ മുന്‍നിറുത്തേണ്ടതിന് (5: 25-27) ദൈവം അവരെ തിരഞ്ഞെടുത്തു എന്നു പറയുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് യേശുവിലൂടെയാണ്, ''അവനില്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീെണ്ടടുപ്പ് ഉണ്ട്'' (1: 7). നമുക്ക് ദൈവത്തിന്റെ കൃപയോ ക്ഷമയോ അവന്റെ കുടുംബത്തിലേക്കുള്ള പ്രവേശനമോ അധ്വാനിച്ചു നേടേണ്ടതില്ല. അവന്റെ സൗജന്യ ദാനം നാം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

നാം നമ്മുടെ ജീവിതം യേശുവിലേക്ക് തിരിക്കുമ്പോള്‍, നാം ദൈവമക്കളായിത്തീരുന്നു, അതിനര്‍ത്ഥം നമുക്ക് നിത്യജീവന്‍ ലഭിക്കുന്നു, സ്വര്‍ഗത്തില്‍ നമ്മെ കാത്തിരിക്കുന്ന ഒരു അവകാശമുണ്ട്. അത്തരമൊരു അത്ഭുതകരമായ സമ്മാനം നല്‍കിയതിന് ദൈവത്തെ സ്തുതിക്കുക!

നാം എന്തു ചെയ്യുന്നു എന്നത് ഗൗരവമുള്ളതാണോ?

ഒരു നെടുവീര്‍പ്പോടെ ഞാന്‍ എന്റെ നെറ്റി കൈയ്യില്‍ താങ്ങി, ''ഇതെല്ലാം എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല.'' എന്റെ സുഹൃത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടു: ''നീ നിനക്കുതന്നേ കുറച്ച് അംഗീകാരം നല്‍കണം. നീ വളരെയധികം ചെയ്യുന്നു.'' തുടര്‍ന്ന് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളുടെ പട്ടിക അവന്‍ നിരത്തി - ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുക, ജോലി ചെയ്യുക, ഗ്രാജുവേറ്റ് സ്‌കൂളില്‍ നന്നായി പ്രവര്‍ത്തിക്കുക, എഴുതുക, ഒരു ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കുക. ദൈവത്തിനായി ഈ കാര്യങ്ങളെല്ലാം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, പകരം ഞാന്‍ എങ്ങനെ ചെയ്യുന്നു എന്നതിനേക്കാള്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു - അല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ വളരെയധികം ചെയ്യാന്‍ ശ്രമിക്കുകയാണ്.

ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തിലാണ് അവര്‍ ജീവിക്കേണ്ടതെന്ന് പൗലൊസ് കൊലൊസ്യയിലെ സഭയെ ഓര്‍മ്മിപ്പിച്ചു. ആത്യന്തികമായി, അവര്‍ ദൈനംദിന അടിസ്ഥാനത്തില്‍ പ്രത്യേകമായി ചെയ്തത് അവര്‍ എങ്ങനെ ചെയ്തു എന്നതു പോലെ പ്രധാനമല്ല. ''മനസ്സലിവ്, ദയ,
താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ'' എന്നിവകൊണ്ടാണ് അവര്‍ തങ്ങളുടെ ജോലി ചെയ്യേണ്ടത് (കൊലോസ്യര്‍ 3:12), എല്ലാറ്റിനുമുപരിയായി സ്‌നേഹിക്കുക (വാ. 13-14), 'സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍'' ചെയ്യണം (വാ. 17). അവരുടെ ജോലി ക്രിസ്തുതുല്യ ജീവിതത്തില്‍ നിന്ന് വേര്‍പെട്ടതല്ല.

നാം ചെയ്യുന്നത് പ്രധാനമാണ്, പക്ഷേ നാം അത് എങ്ങനെ ചെയ്യുന്നു, എന്തുകൊണ്ട് ചെയ്യുന്നു, ആര്‍ക്കു ചെയ്യുന്നു എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ദിവസവും നമുക്ക് സമ്മര്‍ദ്ദ-രഹിത രീതിയിലോ ദൈവത്തെ ബഹുമാനിച്ച് യേശുവിനെ നമ്മുടെ വേലയോടു ചേര്‍ത്ത് അതിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നതു തിരഞ്ഞെടുക്കാം. രണ്ടാമത്തേത് പിന്തുടരുമ്പോള്‍ നമുക്ക് സംതൃപ്തി ലഭിക്കും.

ആത്മീയമായി തളര്‍ന്നിരിക്കുന്നോ?

'വൈകാരികമായി നാം ചിലപ്പോള്‍ ഒരു മണിക്കൂറുകൊണ്ട് ഒരു മുഴുദിവസത്തെ ജോലി ചെയ്തുതീര്‍ക്കാറുണ്ട്'' ദി ഇമ്പേര്‍ഫെക്ട് പാസ്റ്റര്‍ (അപൂര്‍ണ്ണനായ പാസ്റ്റര്‍) എന്ന ഗ്രന്ഥത്തില്‍ സാക്ക് എസൈ്വന്‍ എഴുതി. പാസ്റ്റര്‍മാര്‍ സാധാരണയായി വഹിക്കുന്ന ഭാരത്തെക്കുറിച്ചാണദ്ദേഹം പരാമര്‍ശിക്കുന്നതെങ്കിലും, നമ്മിലാരെ സംബന്ധിച്ചും ഇതു സത്യമാണ്. ഭാരമേറിയ വികാരങ്ങളും ഉത്തരവാദിത്വങ്ങളും നമ്മെ ശാരീരികമായും മാനസികമായും ആത്മീകമായും തളര്‍ത്തും. അന്നേരം നമുക്കു ചെയ്യാന്‍ തോന്നുന്നത് ഉറങ്ങുക മാത്രമായിരിക്കും.

1 രാജാക്കന്മാര്‍ 19 ല്‍, ഏലീയാ പ്രവാചകനെ എല്ലാ നിലയിലും തളര്‍ന്നുപോയ ഒരു സാഹചര്യത്തില്‍ നാം കാണുന്നു. അവന്‍ ബാലിന്റെ പ്രവാചകന്മാരെ കൊന്ന വര്‍ത്തമാനം (18:16-40 കാണുക) കേട്ട ഈസബേല്‍ രാജ്ഞി അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി (വാ. 1-2). ഏലിയാവ് ഭയപ്പെട്ട് ജീവരക്ഷയ്ക്കായി ഓടിപ്പോകുകയും മരിച്ചാല്‍ മതി എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു (19:3-4).

അവന്റെ പരിഭ്രമത്തില്‍ അവന്‍ നിലത്തു കിടന്നു. ഒരു ദൂതന്‍ അവനെ രണ്ടു പ്രാവശ്യം തട്ടിയുണര്‍ത്തി 'എഴുന്നേറ്റു തിന്നുക' എന്നു പറഞ്ഞു (വാ. 6, 7). രണ്ടാം പ്രാവശ്യം ദൈവം നല്‍കിയ ആഹാരത്തില്‍ ഏലീയാവ് ശക്തിപ്പെട്ടു, ഒരു ഗുഹയില്‍ എത്തുവോളം 'നാല്‍പതു പകലും നാല്‍പ്പതു രാവും' നടന്നു (വാ. 8-9). അവിടെവെച്ച് ദൈവം അവനു പ്രത്യക്ഷപ്പെടുകയും അവനെ വീണ്ടും ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു (വാ. 9-18). അവന്‍ ഉന്മേഷം പ്രാപിക്കുകയും താന്‍ ചെയ്യാന്‍ ദൈവം നിയോഗിച്ച പ്രവൃത്തി തുടരുകയും ചെയ്തു.
ചില സമയങ്ങളില്‍ നമുക്കും കര്‍ത്താവിന്റെ ധൈര്യപ്പെടുത്തല്‍ ആവശ്യമായി വരും. ഇതു ചിലപ്പോള്‍ ഒരു സഹവിശ്വാസിയുമായുള്ള സംഭാഷണത്തിലൂടെയോ ഒരു ആരാധനാ ഗാനത്തിലൂടെയോ പ്രാര്‍ത്ഥനയിലോ വചനധ്യാനത്തിലോ സമയം ചിലവഴിക്കുമ്പോഴോ ആയിരിക്കാം.

തളര്‍ന്നിരിക്കുന്നോ? ഇന്ന് നിങ്ങളുടെ ഭാരങ്ങള്‍ ദൈവത്തോടു പറയുകയും ഉന്മേഷം പ്രാപിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ ഭാരം ചുമക്കും.

പുതിയ കണ്ണാടിയിലൂടെ

'ഒരു മരത്തിലേക്ക് നോക്കി അവ്യക്തമായ ഒരു പച്ചപ്പ് കാണുന്നതിനേക്കാള്‍ ഓരോ ഒറ്റയൊറ്റ ഇലയും കാണുന്നത് തീര്‍ച്ചയായും അതിശയകരമായിരിക്കും'' എന്റെ ഡാഡി പറഞ്ഞു. അത് നന്നായിരിക്കും എന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നെനിക്കു പതിനെട്ടു വയസ്സായിരുന്നു. കണ്ണട ധരിക്കാനുള്ള എന്റെ പുതിയ ആവശ്യത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ഞാന്‍ കാര്യങ്ങളെ കണ്ട രീതിയെ അത് വ്യത്യാസപ്പെടുത്തി - അവ്യക്തതയെ അത് മനോഹരമാക്കി!

തിരുവചനം വായിക്കുമ്പോള്‍, കണ്ണടയില്ലാതെ വൃക്ഷങ്ങളെ നോക്കിയിരിക്കുന്നതുപോലെയാണ് ചില പുസ്തകങ്ങളെ ഞാന്‍ കാണുന്നത്. അതില്‍ കാണാന്‍ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. എങ്കിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മുഷിപ്പനായി തോന്നിയിരുന്ന വേദഭാഗങ്ങള്‍ സൗന്ദര്യം വെളിപ്പെടുത്തി.

പുറപ്പാട് പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്കു സംഭവിച്ചു. സമാഗമന കൂടാരം - യിസ്രായേല്‍ മക്കളുടെ ഇടയിലുള്ള അവന്റെ താല്‍ക്കാലിക നിവാസം - നിര്‍മ്മിക്കുന്നതിനുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഷിപ്പന്‍ വിശദശാംശങ്ങളുടെ മങ്ങലായി തോന്നും. എന്നാല്‍ നിലവിളക്കിന്റെ പണി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 25-ാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ നിര്‍ത്തി. അത്, അതിന്റെ ചുവടും ശാഖകളും മുട്ടും ചവണകളും കരിന്തിരി പാത്രങ്ങളും പൂക്കളും 'തങ്കം കൊണ്ട്' അടിപ്പു പണിയായിരിക്കേണം (വാ.31). അതിന്റെ കപ്പുകള്‍ 'ബദാം പൂ പോലെ' ആയിരിക്കേണം (വാ. 34).

ബദാം വൃക്ഷം ഹൃദയഹാരിയാണ്. അതെ പ്രകൃതി ഭംഗിയെ ദൈവം തന്റെ സമാഗമന കൂടാരത്തിലേക്കു സന്നിവേശിപ്പിച്ചു!

പൗലൊസ് എഴുതി, 'അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു' (റോമjd] 1:20). ദൈവത്തിന്റെ മനോഹാരിത കാണുന്നതിന് ചിലപ്പോള്‍ നാം സൃഷ്ടിയിലേക്കു നോക്കണം, ഒപ്പം ബൈബിളിലെ രസകരമല്ലെന്നു തോന്നുന്ന ഭാഗങ്ങളിലേക്ക് ഒരു പുതിയ കണ്ണാടിയിലൂടെ നോക്കണം.

യഹോവ കരുതിക്കൊള്ളും

എന്റെ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ഇടയിലുള്ള വേനല്‍ക്കാലത്തുടനീളം എന്റെ ഉത്കണ്ഠ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാം മുന്നമേ പ്ലാന്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു എങ്കിലും ഒരു ജോലിയില്ലാതെ സംസ്ഥാനത്തിനു പുറത്തുള്ള ഗ്രാജുവേറ്റ് സ്‌കൂളില്‍ പ്രവേശിക്കുന്നത് എന്നെ അസ്വസ്ഥയാക്കി. എങ്കിലും എന്റെ വേനല്‍ക്കാല ജോലി വിടുന്നതിന് ചില ദിവസങ്ങള്‍ക്കുമുമ്പ്, പുതിയ സ്ഥലത്തിരുന്നുകൊണ്ട് ആ കമ്പനിക്കുവേണ്ടി തുടര്‍ന്നും ജോലി ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് സ്വീകരിക്കുകയും ദൈവം എന്റെ കാര്യം നോക്കുന്നു എന്ന സമാധാനം പ്രാപിക്കുകയും ചെയ്തു.

ദൈവം കരുതി, എന്റെ സമയത്തല്ല, അവന്റെ സമയത്ത്. അബ്രഹാം തന്റെ മകനായ യിസ്ഹാക്കുമായി ഇതിലും വലിയൊരു പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോയി. അവന്റെ മകനെ കൂട്ടിക്കൊണ്ടുപോയി ഒരു മലയില്‍ അവനെ യാഗം കഴിക്കുവാന്‍ അവനോടാവശ്യപ്പെട്ടു (ഉല്പത്തി 22:12). ഒട്ടും മടിക്കാതെ, അബ്രഹാം അനുസരിച്ച് യിസ്ഹാക്കിനെ അവിടേക്കു കൊണ്ടുപോയി. ഈ മൂന്ന് ദിവസയാത്ര തന്റെ മനസ്സ് മാറ്റുവാന്‍ മതിയായ സമയം അബ്രഹാമിന് നല്‍കിയെങ്കിലും അവനതു ചെയ്തില്ല (വാ. 3-4).

യിസ്ഹാക്ക് തന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ അബ്രഹാമിന്റെ മറുപടി, 'ദൈവം തനിക്ക് ഹോമയാഗത്തിന് ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും' (വാ. 8) എന്നായിരുന്നു. അബ്രഹാം യിസ്ഹാക്കിനെ യാഗപീഠത്തോട് ചേര്‍ത്ത് കെട്ടുന്ന ഓരോ കെട്ടിലും തന്റെ കത്തി ഉയര്‍ത്തിയ ഓരോ ഇഞ്ചിലും അവന്റെ ഉത്കണ്ഠ പെരുകിക്കൊണ്ടിരുന്നില്ലേ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു (വാ. 9-10). ദൂതന്‍ അവനെ തടഞ്ഞപ്പോള്‍ അവന്‍ അനുഭവിച്ചത് എത്ര വലിയ ആശ്വാസമായിരുന്നു (വാ. 11-12). ദൈവം യാഗമൃഗത്തെ, മുള്‍പ്പടര്‍പ്പില്‍ കുരങ്ങിക്കിടന്ന ഒരു ആട്ടുകൊറ്റനെ, നല്‍കി (വാ.13). ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരീക്ഷിച്ചു, അവന്‍ വിശ്വസ്തനെന്നു തെളിയിച്ചു. തക്കസമയത്ത്, ആ നിമിഷത്തില്‍, ദൈവം കരുതി (വാ.14).

ജീവിതത്തിന്റെ പരിശോധനകളെ മനസിലാക്കുക

എന്റെ സ്‌നേഹിതയുടെ പിതാവിന് ഭയാനകമായ ഒരു പരിശോധനാ ഫലമാണ് ലഭിച്ചത് - ക്യാന്‍സര്‍. എങ്കിലും കീമോ ചികിത്സയ്ക്കിടയില്‍ അദ്ദേഹം ഒരു യേശു വിശ്വാസിയായിത്തീരുകയും രോഗം ക്രമേണ ഭേദമാകുകയും ചെയ്തു. പതിനെട്ടു മാസത്തോളം അദ്ദേഹം ക്യാന്‍സര്‍ വിമുക്തനായി ജീവിച്ചെങ്കിലും അത് മടങ്ങിവന്നു - മുമ്പത്തേക്കാളും കഠിനമായ നിലയില്‍. മടങ്ങിവന്ന ക്യാന്‍സര്‍ എന്ന യാഥാര്‍ത്ഥ്യത്തെ അദ്ദേഹവും ഭാര്യയും ഉത്കണ്ഠയോടെയും ചോദ്യങ്ങളോടെയുമാണ് നേരിട്ടത് എന്നിരുന്നാലും ആദ്യസമയത്ത് അതിനെ താന്‍ കണ്ട രീതി നിമിത്തം ദൈവത്തില്‍ അദ്ദേഹം വിശ്വസ്ത ആശ്രയം വയ്ക്കുകയുണ്ടായി.

എന്തുകൊണ്ടാണ് പരിശോധനകളിലൂടെ നാം കടന്നു പോകുന്നത് എന്ന് നമുക്ക് എപ്പോഴും മനസ്സിലാകുകയില്ല. ഇയ്യോബിന്റെ കാര്യത്തില്‍ ഇത് തീര്‍ച്ചയായിരുന്നു: അവന്‍ ഭയാനകവും വിശദീകരിക്കാനാവാത്തതുമായ കഷ്ടതയും നഷ്ടവും അഭിമുഖീകരിച്ചു. എന്നിട്ടും തന്റെ നിരവധി ചോദ്യങ്ങളുടെ നടുവിലും ഇയ്യോബ് 12 ല്‍ ദൈവം സര്‍വ്വശക്തനാണെന്നവന്‍ പ്രഖ്യാപിക്കുന്നു: 'അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ'' (വാ. 14), 'അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ട്' (വാ. 16), 'അവന്‍ ജാതികളെ വര്‍ദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു' (വാ. 23). വിശാലമായ തന്റെ പട്ടികയിലുടനീളം, വേദനയുടെയും കഷ്ടതയുടെയും പിന്നിലെ ദൈവോദ്ദേശ്യമെന്തെന്നോ എന്തുകൊണ്ട് അവനത് അനുവദിക്കുന്നു എന്നോ ഇയ്യോബ് പറയുന്നില്ല. ഇയ്യോബിന് ഉത്തരമില്ലായിരുന്നു. എന്നാല്‍ എല്ലാറ്റിനുമപ്പുറത്ത് ആത്മവിശ്വാസത്തോടെ അവന്‍ പറയുന്നു, 'ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍; ആലോചനയും വിവേകവും അവനുള്ളത്' (വാ. 13).

നമ്മുടെ ജീവിതത്തില്‍ എന്തുകൊണ്ടാണ് ചില പ്രതിസന്ധികള്‍ ദൈവം അനുവദിക്കുന്നത് എന്നു നമുക്ക് മനസ്സിലായെന്നു വരികയില്ല, എങ്കിലും എന്റെ സ്‌നേഹിതയുടെ മാതാപിതാക്കളെപ്പോലെ, നമുക്ക് അവനില്‍ ആശ്രയിക്കാന്‍ കഴിയും. കര്‍ത്താവ് നമ്മെ സ്‌നേഹിക്കുകയും നമ്മെ തന്റെ കരങ്ങളില്‍ വഹിക്കുകയും ചെയ്യുന്നു (വാ. 10; 1 പത്രൊസ് 5:7). ജ്ഞാനവും ശക്തിയും വിവേകവും അവനുള്ളത്!

അനുഗ്രഹം വന്നുകൊണ്ടിരിക്കുന്നു

ഒരു സുഹൃത്തും ഞാനും അവളുടെ പേരക്കുട്ടികളുമായി നടക്കുവാൻ പോയി. അവളുടെ ഉന്തുവണ്ടി തള്ളുന്നതിനിടയ്ക്ക്, തന്‍റെ ചുവടുകൾ പാഴായിപ്പോകുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൈ ആടാതിരുന്നതിനാൽ, അവളുടെ കൈയ്യിൽ ധരിച്ചിരുന്ന ചലനമാപിനിയിൽ അത് രേഖപ്പെടുത്തിയിരുന്നില്ല. ആ ചുവടുകൾ അവളുടെ ഭൌതീക ആരോഗ്യത്തിന് സഹായകരമാണെന്ന് ഞാൻ അവളെ ഓർമ്മിപ്പിച്ചു. അവൾ ചിരിച്ചു, “അതേ”, “പക്ഷേ എനിക്ക് ആ ഇലക്ട്രോണിക് സ്വർണ്ണ നക്ഷത്രം നേടണമായിരുന്നു.”

അവളുടെ തോന്നൽ എനിക്കു മനസ്സിലാകും! ഉടനെ ഫലം ലഭ്യമല്ലാത്ത എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കുന്നത് നിരാശാജനകമാണ്. എന്നാൽ എല്ലാ പ്രതിഫലങ്ങളും ക്ഷിപ്രവും ഉടനെ ദൃശ്യവുമല്ല.

സംഗതി ഇങ്ങനെയായിരുന്നാൽ, നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഉപയോഗശൂന്യമായി തോന്നും, ആ സഹായം ഒരു സുഹൃത്തിനോടായാലും അപരിചിതനോടായാലും. ഗലാത്യയിലെ സഭയോട് പൌലോസ് ഇപ്രകാരം വിവരിച്ചു, “മനുഷ്യൻ വിതയ്ക്കുന്നതു തന്നേ കൊയ്യും”. (ഗലാത്യർ 6:7). എന്നാൽ "നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും." (വാക്യം 9). നന്മ ചെയ്യുന്നത് രക്ഷ പ്രാപിക്കാനുള്ള വഴിയല്ല, മാത്രവുമല്ല നാം കൊയ്യുന്നത് ഇപ്പോഴാണോ അതോ സ്വർഗ്ഗത്തിലാണോ എന്നും വേദഭാഗം വ്യക്തമാക്കുന്നില്ല. എന്നാൽ "അനുഗ്രഹത്തിന്‍റെ ഒരു കൊയ്ത്തു" ഉണ്ടെന്നുള്ള ഉറപ്പോടെ നമുക്ക് ആയിരിക്കാം (6:9).

നന്മ ചെയ്യുന്നത് പ്രയാസകരമാണ്, പ്രത്യേകിച്ചും “കൊയ്ത്ത്” നമ്മൾ കാണാതിരിക്കുകയോ, അത് എന്താണെന്ന് അറിയാതിരിക്കുകയോ ചെയ്യുമ്പോൾ. എങ്കിലും, നടത്തം ഉള്ളതിനാൽ എന്‍റെ സുഹൃത്ത് ശാരീരിക പ്രയോജനം തുടർന്നും നേടിയതുപോലെ, ഒരു അനുഗ്രഹം വരുന്നു എന്നുള്ളതിനാൽ നന്മ തുടർന്നും ചെയ്യുന്നത് ഗുണകരമാണ്!

കടൽക്കളകൾ ഉൾപ്പെടുന്ന സസ്യവിഭാഗം

“എന്താകുന്നു ഡയടോം അഥവാ ആൽഗ?” ഞാൻ എന്റെ സ്നേഹിതയോട് ചോദിച്ചു. ഞാൻ അവളുടെ തോളിൽ ചാരിക്കൊണ്ട്, അവൾ സൂക്ഷ്മ ദർശിനിയിലൂടെ എടുത്ത ചിത്രങ്ങൾ അവളുടെ സെൽഫോണിൽ കാണുകയായിരുന്നു. “ഓ, ഇത് ആൽഗ പോലെയിരിയ്ക്കുന്നുവെങ്കിലും, കാണ്മാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ നിങ്ങൾക്ക് ഒരു തുള്ളി എണ്ണ ലെൻസിലിടുകയോ അവയെ കാണ്മാൻ അവ നിർജ്ജീവമാക്കുകയോ ചെയ്യേണ്ടതായിരിക്കുന്നു” അവൾ വിവരിച്ചു. അവൾ ചിത്രങ്ങൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു. ദൈവം ജീവനിൽ സങ്കീർണമായ വിവരങ്ങളെ വച്ചതിനെ, നമുക്ക് സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാം എന്നതിനെ എനിയ്ക്ക് ചിന്തിക്കാനാവാതെ പോയി.

 ദൈവത്തിന്റെ സൃഷ്ടിയും പ്രവൃത്തികളും അനന്തമാകുന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ, ഇയ്യോബിന്റെ സ്നേഹിതന്മാരിൽ ഒരുവനായ എലീഹൂ, ഇയ്യോബ് തന്റെ നഷ്ടങ്ങളിലൂടെ ക്ലേശിക്കുമ്പോൾ, ഇതു ചൂണ്ടിക്കാട്ടുന്നു. എലീഹൂ തന്റെ സ്നേഹിതനെ ആഹ്വാനം ചെയ്യുന്നത്, “ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോബ് 37:14–16). നാം, മനുഷ്യരെന്ന നിലയിൽ, ദൈവത്തിന്റെയും തന്റെ സൃഷ്ടിയുടെയും സങ്കീർണത മനസ്സിലാക്കിത്തുടങ്ങുവാൻ സാധിച്ചിട്ടില്ല.

സൃഷ്ടിയുടെ നാം കാണാത്ത ഭാഗങ്ങൾ പോലും ദൈവത്തിന്റെ മഹത്വവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. തന്റെ മഹത്വം നമ്മെ വലയം ചെയ്യുന്നു. നാം കടന്നുപോകുന്ന സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമുക്ക് കാണാനോ മനസ്സലാക്കുവാനോ സാധിയ്ക്കുന്നില്ലെങ്കിലും ദൈവം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നു നമുക്ക് തന്നെ സ്തുതിക്കാം, എന്തുകൊണ്ടെന്നാൽ “അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു” (ഇയ്യോബ് 5:9).